Quantcast

റേഷന്‍-സബ്‌സിഡി കടത്ത്; ഭക്ഷ്യവസ്‌തുക്കൾ പുറത്ത് കൊണ്ടുപോകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത്

സ്വദേശി കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വ്യാപകമായ തോതിലാണ് രാജ്യത്ത് മറിച്ച് വില്‍ക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Jun 2023 10:21 PM IST

ration subsidy
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും റേഷന്‍-സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ പുറത്ത് കൊണ്ട് പോകുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍. റേഷന്‍ ഉല്‍പന്നങ്ങള്‍ പലവിധ മാര്‍ഗത്തിലൂടെ പുറത്തേക്ക് പോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ നടപടികള്‍.

സ്വദേശി കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വ്യാപകമായ തോതിലാണ് രാജ്യത്ത് മറിച്ച് വില്‍ക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ റേഷന്‍ സാധനങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തിയ നിരവധി പേരെ പിടികൂടി.

വിപണിയില്‍ ലഭ്യമായതിനേക്കാള്‍ കുറഞ്ഞ വിലക്ക് പാല്‍പ്പൊടി അടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്നതാണ് ഇടത്തരക്കായ വിദേശികളെ ഇതില്‍ ആകര്‍ഷിക്കുന്നത്. നിലവില്‍ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും പത്ത് വര്‍ഷം വരെ തടവും ആയിരം ദിനാര്‍ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. അതിനിടെ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം രംഗത്ത് വന്നു.

TAGS :

Next Story