Quantcast

കുവൈത്തിലെ ജഹ്‌റ റിസർവിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം

വാരാന്ത്യ അവധി ദിനങ്ങളിൽ മാത്രമാണ് ഈ ഇളവ്

MediaOne Logo

Web Desk

  • Published:

    23 Jan 2022 3:36 PM GMT

കുവൈത്തിലെ ജഹ്‌റ റിസർവിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം
X

കുവൈത്തിലെ പരിസ്ഥിതി സംരക്ഷണ മേഖലയായ ജഹ്‌റ റിസർവിൽ കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം സൗജന്യ പ്രവേശനം അനുവദിക്കും. വാരാന്ത്യ അവധി ദിനങ്ങളിൽ മാത്രമാണ് ഈ ഇളവ്. മറ്റു ദിവസങ്ങളിൽ പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിനാറും പത്തുവയസ്സിനു മുകളിലുള്ളവർക്ക് രണ്ടു ദീനാറുമാണ് ടിക്കറ്റ് നിരക്ക്. പ്രകൃതിയെയും വിവിധ ജീവിവര്ഗങ്ങളുടെ ആവാസ വ്യവസ്ഥയെയും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾക്ക് വാരാന്ത്യത്തിൽ പ്രവേശനം സൗജന്യമാക്കിയതെന്നു പരിസ്ഥിതി പബ്ലിക് അതോറിറ്റി പൊതുജന സമ്പർക്ക വിഭാഗം മേധാവി ശൈഖ അൽ ഇബ്‌റാഹിം അറിയിച്ചു. മരം വെച്ചുപിടിപ്പിക്കൽ പോലെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രകൃതിസംരക്ഷണ മേഖലകളെയും ഇക്കോ പാർക്കുകയേയും വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി. ഇതിന്റെ ഭാഗമായാണ് നാച്വറൽ റിസർവുകളിലേക്ക് കഴിഞ്ഞ മാസം മുതൽ പൊതുജന പ്രവേശനം അനുവദിച്ചത്. സന്ദർശിക്കാൻ താൽപര്യമുള്ളവർ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി അപ്പോയൻറ്‌മെൻറ് എടുക്കണം. ജീവികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും നാച്വറൽ റിസർവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അധികൃതരുടെ നിരീക്ഷണമുണ്ടാകും. കൂടുതൽ ആളുകൾക്ക് ഒരേ സമയം പ്രവേശനം നൽകില്ല. 1987ലാണ് ജഹ്‌റ നാച്വറൽ റിസർവ് സ്ഥാപിച്ചത്. 18 കിലോമീറ്ററിൽ രണ്ട് ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന റിസർവ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ചുറിന്റെ (ഐ.യു.സി.എൻ) ഗ്രീൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

The Jahra Reserve, Kuwait's environmental protection zone, allows children and their parents free access

TAGS :

Next Story