Quantcast

കുവൈത്ത് അമീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജം

MediaOne Logo

Web Desk

  • Published:

    14 Aug 2023 2:30 AM IST

Fake news about Emir of Kuwait
X

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി അമീരി ദിവാൻ.

അമീർ സുഖമായിരിക്കുന്നുവെന്നും, ആരോഗ്യവാനാണെന്നും ദിവാൻ സ്ഥിരീകരിച്ചു. അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്നും, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും അധികൃതര്‍ പറഞ്ഞു .

അമീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അമീരി ദിവാൻ വിശദീകരണം നല്‍കിയത്.

TAGS :

Next Story