Quantcast

ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണു; കുവൈത്തിൽ തിരുവല്ല സ്വദേശി മരിച്ചു

വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി മത്തായി (44) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Feb 2026 4:39 PM IST

Thiruvalla native dies after collapsing during badminton game in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞു വീണ് തിരുവല്ല സ്വദേശി മരിച്ചു. വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി മത്തായി (44) ആണ് മരിച്ചത്. കുഴഞ്ഞു വീണ ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുവൈത്ത് അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനി ജീവനക്കാരനും കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗവുമാണ്‌. ഭാര്യ: ബീന, മക്കൾ: ഡിമോസ്‌, ഡേവിസ്‌, ഡെൻവിസ്‌. സംസ്കാരം വളഞ്ഞവട്ടം സെന്റ്‌ മേരിസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

TAGS :

Next Story