Quantcast

കുവൈത്ത് എയർവേയ്സിലെ അതിക്രമം: രണ്ട് സ്ത്രീകൾക്ക് 1000 കുവൈത്ത് ദിനാർ കെട്ടിവെച്ച് ജാമ്യം

ജൂലൈ 14ന് വീണ്ടും വാദം കേൾക്കും

MediaOne Logo

Web Desk

  • Published:

    28 May 2024 1:56 PM IST

Kuwait Airways awarded 2026 APEX five-star rating for excellent service
X

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് വിമാനത്തിൽ അതിക്രമം നടത്തിയ കേസിൽ പ്രതികളായ രണ്ട് സ്ത്രീകൾക്ക് 1000 കുവൈത്ത് ദിനാർ കെട്ടിവെച്ച് ജാമ്യം. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനത്തിൽ അതിക്രമം നടത്തിയെന്ന കേസിലാണ് രണ്ട് വനിതാ പൗരന്മാരെ ക്രിമിനൽ കോടതി വിട്ടയച്ചത്. 1,000 കുവൈത്ത് ദിനാർ വീതം കെട്ടിവെച്ചാണ് ഇവരെ ജാമ്യത്തിൽ വിട്ടതെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

പ്രതികളുടെ അഭിഭാഷകനായ അറ്റോർണി അബ്ദുൽ മുഹ്‌സിൻ അൽ ഖത്താൻ തന്റെ കക്ഷികളെ ജാമ്യത്തിൽ വിടാൻ അടുത്തിടെ സമാപിച്ച കോടതി സെഷനിൽ കോടതിയോട് (കോടതിക്ക് അനുയോജ്യമെന്ന് കരുതുന്ന ഏതെങ്കിലും തുക നൽകി)അഭ്യർത്ഥിക്കുകയായിരുന്നു. ഇരുഭാഗത്തെയും അഭിഭാഷകർക്ക് തങ്ങളുടെ വാദങ്ങളും തെളിവുകളും ഹാജരാക്കാൻ കോടതി ജൂലൈ 14ന് വീണ്ടും വാദം കേൾക്കും.

TAGS :

Next Story