Quantcast

12 ലക്ഷം രൂപ വിലമതിക്കുന്ന ലഗേജ് എയർ ഇന്ത്യയിൽ വെച്ച് കാണാതായി

ഇന്നലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-09-17 15:09:53.0

Published:

17 Sept 2023 8:37 PM IST

Luggage, Luggage missing in Air India, Air India flight, latest malayalam news, എയർ ഇന്ത്യയിൽ ലഗേജും ലഗേജും കാണാതായി, എയർ ഇന്ത്യ വിമാനം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ദുബൈ: മെന്റലിസ്റ്റ് കലാകാരന്റെ 12 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഗേജ് എയർ ഇന്ത്യയിൽ വെച്ച് കാണാതായി. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ലഗേജാണ് നഷ്ടപ്പെട്ടത്. ഇന്നലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്. ഇന്ന് അജ്മാനിൽ പരിപാടി അവതരിപ്പിക്കാനുള്ള ഉപകരണങ്ങൾ അടക്കം ഇതിലുണ്ട്. സാധാരണയിൽ കൂടുതൽ വലിപ്പമുള്ള ലഗേജായി പ്രത്യേകം അയച്ച ഈ വസ്തുക്കൾ എവിടെയാണെന്ന് കണ്ടെത്താൻ ഇപ്പോഴും എയർ ഇന്ത്യ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫാസിൽ ബഷീർ പറയുന്നു. ഇന്നലെ എയർ ഇന്ത്യയുടെ എ ഐ 933 വിമാനത്തിലാണ് ഇദ്ദേഹം കൊച്ചിയിൽ നിന്ന് ദുബൈയിൽ എത്തിയത്.

TAGS :

Next Story