യു.എ.ഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഉടൻ ക്രിപ്റ്റോ കറൻസികൾ സ്വീകരിച്ചേക്കും
ക്രിപ്റ്റോ വിഷയത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കുമായിചർച്ച തുടരുകയാണ്

ദുബൈ: യു.എ.ഇയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഉടൻ ക്രിപ്റ്റോ കറൻസികൾ സ്വീകരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് വൈകാതെ പുറത്തിറക്കും. അതിന് ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക.
ക്രിപ്റ്റോ വിഷയത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങൾ സെൻട്രൽ ബാങ്കുമായിചർച്ച തുടരുകയാണ്. ഡിജിറ്റൽ കറൻസിയുടെ ഉപയോഗം സെൻട്രൽ ബാങ്കിന് ഇതിനകം ബോധ്യമായിട്ടുണ്ട്.ലോകം ഡിജിറ്റൽ കറൻസികളെ സ്വീകരിച്ചു കഴിഞ്ഞിരിക്കെഅവ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി മാറുമെന്ന പ്രതീക്ഷയിലാണ് ധനകാര്യ സ്ഥാപനങ്ങൾ. സെൻട്രൻ ബാങ്ക് മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷ തന്നെയാണ് ദുബൈയിൽ നടന്ന ഫോറിൻ എക്സ്ചേഞ്ച്ആൻഡ്റമിറ്റൻസ്ഗ്രൂപ്പിെൻറ ടെക്നോ മീറ്റിൽവൈസ്ചെയർമാൻ അദീബ്അഹമ്മദും വ്യക്തമാക്കിയത്
ഈവർഷാവസാനത്തോടെ ക്രിപ്റ്റോ കറൻസി നിയമങ്ങളും മാർഗ നിർദേശങ്ങളും സെൻട്രൽ ബാങ്ക്പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ കറൻസി ഇടപാടുകൾക്കായുള്ളഅടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞ മാർച്ചിൽജി42 ക്ലൗഡ്, ആർ3 എന്നീ സ്ഥാപനങ്ങളുമായി സെൻട്രൽ ബാങ്ക്കരാറിൽ ഒപ്പിട്ടിരുന്നു.
Adjust Story Font
16

