ഹൃദയാഘാതം: കണ്ണൂർ എടക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
ബൂ അലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു

മസകത്ത്: കണ്ണൂർ എടക്കാട് സ്വദേശി സോമനാഥൻ (65) ഒമാനിലെ ജഅലാൻ ബനി ബൂ അലിയിൽ ഉറക്കത്തിനിടയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബൂ അലി സനയ്യയിൽ വർഷങ്ങളായി കഫ്റ്റീരിയ നടത്തിവരികയായിരുന്നു.
തട്ടാരി കൃഷ്ണന്റെയും യശോദയുടെയും മകനാണ്. ഭാര്യ: സുജാത കേളോത്ത്. മക്കൾ: ജീസിൽ, ജീൻഷ. സഹോദരങ്ങൾ: ചന്ദ്രൻ, പവിത്രൻ, സുമ. നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹികപ്രവർത്തകൻ ഫക്രുദീൻ അറിയിച്ചു.
Next Story
Adjust Story Font
16

