Quantcast

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ചത്

MediaOne Logo

Web Desk

  • Published:

    6 Oct 2024 5:45 PM GMT

A native of Kozhikode passed away due to a heart attack in Oman
X

മസ്‌കത്ത്: പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി. വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഹോണ്ട റോഡിൽ ബിൽഡിങ്ങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

എട്ട് വർഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. പിതാവ്: ഗോപാലൻ. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മകൻ. ഗോപു. നടപടികൾ പൂർത്തിയക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

TAGS :

Next Story