തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

- Published:
5 July 2023 12:38 AM IST

സലാല: തൃശൂർ പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
മുപ്പത് വർഷമായി സലാലയിൽ സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ ഉഷ, മകൻ അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഡോ. സനാതനൻ അറിയിച്ചു.
Next Story
Adjust Story Font
16
