മസ്കത്തിൽനിന്ന് കേരളത്തിലേക്ക് മാർച്ച് 28 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ എക്സ്‍പ്രസ്
റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല

മസ്കത്ത്: മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് മാർച്ച് 28 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും. കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച ഔദ്യാഗിക സന്ദേശം യാത്രക്കാർക്ക് ലഭിച്ചു തുടങ്ങി. ഗൾഫ് മേഖലയിൽ സംഘർഷം തുടരുമ്പോഴും മസ്കത്തിൽനിന്നുള്ള സർവിസുകളാണ് കൂടുതൽ തടസ്സമില്ലാതെ തുടർന്നിരുന്നത്. എന്നാൽ, അടിയന്തരമായി കേരളത്തിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Next Story
Adjust Story Font
16

