Quantcast

ഹിസ് മെജസ്റ്റി കപ്പില്‍ മുത്തമിട്ട് സീബ് ഫുട്ബോള്‍ ക്ലബ്

ഇത് നാലാം തവണയാണ് സീബ് ക്ലബ് കിരീടം ചൂടുന്നത്

MediaOne Logo

Web Desk

  • Published:

    20 March 2022 9:36 AM GMT

ഹിസ് മെജസ്റ്റി കപ്പില്‍ മുത്തമിട്ട് സീബ് ഫുട്ബോള്‍ ക്ലബ്
X

ഒമാനിലെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്റായ ഹിസ് മെജസ്റ്റി കപ്പില്‍ മുത്തമിട്ട് സീബ് ഫുട്ബാള്‍ ക്ലബ്. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റുസ്താഖ് ക്ലബിനെ തോല്‍പ്പിച്ചാണ് സുല്‍ത്താന്‍ കപ്പ് സ്വന്തമാക്കിയത്.




51 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സീബ് കിരീടം നേടുന്നത്. മത്സരം അധിക സമയത്തേക്ക് നീങ്ങും എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സീബ് മിഡ്ഫീല്‍ഡര്‍ മുഹ്‌സിന്‍ അല്‍ ഗസ്സാനി ലോങ്ങ് ഷോട്ടിലൂടെ 86 ആം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. കായിക യുവജന കാര്യ മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ് മുഖ്യാതിഥിയായി.




TAGS :

Next Story