Quantcast

നാട്ടിൽ വാഹനം ഓടിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങൽ സൈനുൽ ആബിദ് (38) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    29 April 2026 5:36 PM IST

An expatriate Malayali collapsed and died while driving in the country
X

മസ്‌കത്ത്: ഒമാൻ പ്രവാസി മലയാളി നാട്ടിൽ വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൊണ്ടോട്ടി, കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരണപെട്ടത്. ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുന്ന സൈനുൽ ആബിദ് ലീവിന് പോയി ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. കടുത്ത ചൂടിനെത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുമ്പിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മാതാവ്: പരേതയായ സൈനബ, ഭാര്യ: റിസ്‌വാന, മക്കൾ: ഫാത്തിമ രഹന, സിദ്ന (ഇരുവരും കൈതക്കോട് ബിഷാറത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥിനികൾ), ഫാത്തിമ അസ്‌വ. സഹോദരങ്ങൾ: ഖമറുദ്ദീൻ, പരേതനായ അസൈനാർ, ഖമറുന്നിസ.

TAGS :

Next Story