ജെറ്റ് സ്‌കീയിംഗിനിടെ കടലിൽ വീണു; ഒമാൻ പൗരനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്
സംഭവം അൽ അദീബ ബീച്ചിന് സമീപം

മസ്‌കത്ത്: ജെറ്റ് സ്‌കീയിംഗിനിടെ കടലിൽ വീണ ഒമാൻ പൗരനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. മസ്‌കത്തിലെ അൽ അദീബ ബീച്ചിന് സമീപമാണ് സംഭവം. കടലിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട പൗരനെ കോസ്റ്റ് ഗാർഡ് പൊലീസ് പട്രോൾ ബോട്ട് സംഘം രക്ഷപ്പെടുത്തിയത്. പൗരൻ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്.
Next Story
Adjust Story Font
16

