Quantcast

ഒ.ഐ.സി.സി മുൻ അംഗം സിദ്ദിക്ക് ഹസ്സനെ കോൺഗ്രസിൽ തിരിച്ചെടുത്തു

കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ ആണ് അച്ചടക്കനടപടി പിന്‍വലിച്ച വിവരം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-14 19:51:06.0

Published:

14 Dec 2023 7:47 PM GMT

ഒ.ഐ.സി.സി മുൻ അംഗം സിദ്ദിക്ക് ഹസ്സനെ കോൺഗ്രസിൽ തിരിച്ചെടുത്തു
X

മസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷണൽ കമ്മിറ്റി അധ്യക്ഷൻ സിദ്ദിക്ക് ഹസ്സനെതിരായ അച്ചടക്കനടപടി പിൻവലിച്ചു. അദ്ദേഹത്തെ​ പാർട്ടിയിൽ തിരിച്ചെടുത്തതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഇത്​ സംബന്ധിച്ച കത്ത്​ ഒ.ഐ.സി.സി, ഇൻകാസ്​ ​ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്​ ശങ്കരപ്പിള്ള, സിദ്ദിക്ക് ഹസ്സൻ എന്നിവർക്ക്​ കൈമാറി. ഖേദപ്രകടനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​ സസ്​പെൻഷൻ പിൻവലിച്ചതെന്ന്​ കത്തിൽ പറയുന്നു.

സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മാസങ്ങൾക്കു മുമ്പാണ് സിദ്ദിക്ക് ഹസ്സനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി പാർട്ടി വിട്ടവരെയും അച്ചടക്കനടപടി നേരിട്ടവരെയും തിരികെ എത്തിക്കുക എന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാൻ എം.പി, കെ.സി ജോസഫ് എന്നിവർ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സിദ്ദിക്ക് ഹസ്സനെ പാർട്ടിയിൽ തിരിച്ചെടുക്കാൻ തീരുമാനമായത്.

ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം ആഗോളതലത്തിൽ ഒ.ഐ.സി.സി, ഇൻകാസിൽനിന്ന്​ ​പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള കെ.പി.സി.സി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന്​ ​ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്​ ശങ്കരപ്പിള്ള പറഞ്ഞു. പാർട്ടിയിൽ തിരിച്ചെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതായും അതിനായി സഹായിച്ച ബെന്നി ബെഹന്നാൻ, കെ.സി ജോസഫ് ഉൾപ്പെടെ എല്ലാ നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്ന്​ സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.

Summary: OICC withdraws disciplinary action against former National Committee President Siddique Hassan

TAGS :

Next Story