Quantcast

ഈദ് ആഘോഷത്തിന്‍റെ നിറവില്‍ സലാലയിലെ പ്രവാസി സമൂഹം

ഇബ്രാഹിം നബിയുടെ പാത പിൻതുടർന്ന് എല്ലാ പരീക്ഷണങ്ങളിലും അല്ലാഹുവിൽ സമർപ്പിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി

MediaOne Logo

Web Desk

  • Published:

    9 July 2022 12:26 PM IST

ഈദ് ആഘോഷത്തിന്‍റെ നിറവില്‍ സലാലയിലെ പ്രവാസി സമൂഹം
X

സലാല: സലാലയില്‍ സ്വദേശികളോടൊപ്പം പ്രവാസി സമൂഹവും ഈദ് ആഘോഷിച്ചു. ഇബ്രാഹിം നബിയുടെ പാത പിൻതുടർന്ന് എല്ലാ പരീക്ഷണങ്ങളിലും അല്ലാഹുവിൽ സമർപ്പിക്കാൻ ഖത്തീബുമാർ വിശ്വാസികളെ ഉണർത്തി. ബന്ധങ്ങൾ വിളക്കി ചേർക്കാനും സൗഹ്യദങ്ങൾ ഊട്ടിയുറപ്പിക്കാനും പ്രയാസപ്പെടുന്നവർക്കായി പ്രാർത്ഥിക്കണമെന്നും ഖത്തീബുമാർ പറഞ്ഞു..

ഐ.എം.ഐ സലാല ഒരുക്കിയ ഈദ് നമസ്കാരം മസ്ജിദ് ഉമർ റവാസിൽ നടന്നു. കെ.അഷറഫ് മൗലവി നേത്രത്വം നൽകി. സുന്നി സെന്റർ മസ്ജിദ് ഹിബ്റിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിന് പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയാണ് നേത്യത്വം നൽകിയത്. മസ്ജിദ് ബാ അലവിയിൽ ഐ.സി.എഫ് സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിന് അഷറഫ് ബാഖവി നേത്യത്വം നൽകി. ഒമാൻ ഇന്ത്യൻ ഇസ് ലാഹി സെന്റർ മസ്ജിദ് റവാസിൽ സംഘടിപ്പിച്ച ഈദ് പ്രാർത്ഥനക്ക് എൻ.എം. മുഹമ്മദലിയാണ് നേത്യത്വം നൽകിയയത്.

TAGS :

Next Story