Quantcast

ഒമാനിൽ മിന്നൽ പ്രളയം; 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം അ‍ഞ്ചായി

ഒഴുക്കിൽ പെട്ട തൃത്താല സ്വദേശി റംലക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    22 March 2026 10:56 PM IST

Flash floods in Oman; Death toll including Malayalis rises to five in 24 hours
X

മസ്കത്ത്: ഒമാനിലെ മിന്നൽപ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. ഒഴുക്കിൽ പെട്ട തൃത്താല സ്വദേശി റംലക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ആന്റ് അംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്

പാലക്കാട് തൃത്താല സ്വദേശികളായ ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷംല, യൂസഫ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

കഴിഞ്ഞ ദിവസം വാദി മആവിലിൽ മൂന്ന് പേർ മരിച്ചിരുന്നു. അസ്ഥിര കാലവസ്ഥ തുടരുന്ന സാഹചര്യത്തിൽ മുവസാലത്ത് പല സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. നാളെയും മഴ തുടരുമെന്നും ജാ​ഗ്രത പാലിക്കാനും ഔദ്യോ​ഗിക അപ്ഡേറ്റുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

TAGS :

Next Story