Quantcast

മസ്‌കത്തിൽ ബസ് മറിഞ്ഞ് നാലുമരണം

പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Published:

    18 Feb 2023 12:43 AM IST

മസ്‌കത്തിൽ ബസ് മറിഞ്ഞ് നാലുമരണം
X

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ബസ് മറിഞ്ഞ് നാലുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ-ബുസ്താൻ വാദി കബീർ റോഡിൽ ഖന്ദാബിലേക്കുള്ള എക്സിറ്റിൽ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു ബസ് മറിഞ്ഞത്.

വാഹനത്തിൽ 53പേരാണ് ഉണ്ടായിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 38പേർക്ക് നിസാര പരിക്കുകളുമാണുള്ളത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

TAGS :

Next Story