ഫോർമൂൺ, ഫാസ് അക്കാദമി സംയുക്തമായി ഈദിന് 'റൈസ് അപ് 2' സംഘടിപ്പിക്കും
സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിൽ മാർച്ച് 20നാണ് പരിപാടി

സലാല: ഫോർമൂണും, ഫാസ് അക്കാദമിയും ചേർന്ന് ഈദിനോടനുബന്ധിച്ച് റൈസ് അപ് 2 എന്ന പേരിൽ ഈദ് സംഗമം സംഘടിപ്പിക്കും. സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിൽ മാർച്ച് 20ന് നടക്കുന്ന പരിപാടിയിൽ മെന്റലിസ്റ്റ് അനന്ദു, വയലിനിസ്റ്റ് രൂപ രേവതി, മിമിക്രി താരം ബേസിൽ ബെന്നി എന്നിവരുടെ ഷോകളും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
എലൈറ്റ് റെസ്‌റ്റോറന്റിൽ നടന്ന വാർത്ത സമ്മേളനത്തിൽ പരിപാടിയുടെ പോസ്റ്റർ പ്രകാശം നടന്നു. ഫോർമൂൺ ഡയറക്ടർ ജോർജ് തോമസ് ഹൗസ് ഓഫ് എലൈറ്റ് എം.ഡി ഷിജു ശശീധരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വാർത്ത സമ്മേളനത്തിൽ പ്രിസ്റ്റോ ജോർജ്, ശ്രീജി നായർ, ജംഷാദ് ആനക്കയം, ദിവ്യ വിജയ്, ശ്രദ്ധ രാജ്, തമന്ന ബഷീർ എന്നിവർ പങ്കെടുത്തു. പ്രവേശനം ഇൻവിറ്റേഷൻ മുഖേനയായിരിക്കും.
Next Story
Adjust Story Font
16

