ജി ഗോൾഡ്, ഫെദ സിൽവൽ ലോഞ്ചും ഫെസ്റ്റും വ്യാഴാഴ്ച സലാലയിൽ
കുട്ടികളുടെ ഫാഷൻഷോ, വോയിസ് ഓഫ് സലാല ഗാനമേള

സലാല: ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മേഖലയിലെ മുൻനിരക്കാരായ ജി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഫെദ സിൽവർ ലോഞ്ചും ഫെസ്റ്റും മെയ് 14 വ്യാഴം സലാലയിൽ നടക്കും. വൈകിട്ട് 5.30 മുതൽ സാദ നെസ്റ്റോയിലെ ജി ഗോൾഡ് ഔട്ലെറ്റിൽ ആരംഭിക്കുന്ന പരിപാടിയിൽ ഒ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയാകും.
925 സിൽവറിന്റെ ഇറ്റലിയൻ, ടർക്കിഷ് മോഡലുകളുടെ വിപുല ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സിൽവർ ആഭരണങ്ങൾക്ക് 25 ശതാമാനവും ഡയമണ്ട്സിന് 65 ശതമാനവും നിരക്കിളവുണ്ട്. നാല് ഗ്രാമിൽ കൂടുതൽ സ്വർണം വാങ്ങുന്നവരോട് ഒരു റിയാൽ മാത്രമാണ് പണിക്കൂലി ഈടാക്കുക. ഈവന്റിൽ ഗസ് ആൻഡ് വിൻ മത്സരത്തിലൂടെ വിജയിയാകുന്ന ഒരാൾക്ക് ഒരു വെള്ളി ആഭരണ സെറ്റ് സമ്മാനമായി ലഭിക്കും
വൈകിട്ട് 5.30 നാരംഭിക്കുന്ന ഫെദ സിൽവൽ ഫെസ്റ്റിൽ മൂന്ന് കാറ്റഗറികളിലായി കുട്ടികളുടെ ഫാഷൻഷോയാണ് ആദ്യം നടക്കുക. 7.30 മുതൽ വോയിസ് ഓഫ് സലാല നയിക്കുന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Adjust Story Font
16

