Quantcast

ഇന്ത്യ-ഒമാൻ സംയുക്ത സൈനിക അഭ്യാസം ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ

ജീവനക്കാരുടെ ഉയർന്ന പ്രകടനവും പരിശീലനവും പോരാട്ട കാര്യക്ഷമതയും നിലനിർത്തുന്നതിന് ഒമാൻ റോയൽ ആർമി നടത്തുന്ന പദ്ധതികളുടെ ഭാഗമായി ആണ് അഭ്യാസ പ്രകടനം നടക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-07-31 17:26:13.0

Published:

31 July 2022 10:54 PM IST

ഇന്ത്യ-ഒമാൻ സംയുക്ത സൈനിക അഭ്യാസം ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ
X

മസ്‌കത്ത്: ഇന്ത്യ-ഒമാൻ സംയുക്ത സൈനിക അഭ്യാസം ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഇന്ത്യയിൽ നടക്കും. അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാനായി ഒമാൻ റോയൽ ആർമിയുടെ യൂനിറ്റുകൾ റോയൽ എയർഫോഴ്‌സ് ഓഫ് ഒമാനിന്റെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഇന്ത്യയിലേക്ക് തിരിച്ചു. ജീവനക്കാരുടെ ഉയർന്ന പ്രകടനവും പരിശീലനവും പോരാട്ട കാര്യക്ഷമതയും നിലനിർത്തുന്നതിന് ഒമാൻ റോയൽ ആർമി നടത്തുന്ന പദ്ധതികളുടെ ഭാഗമായി ആണ് അഭ്യാസ പ്രകടനം നടക്കുന്നത്.

TAGS :

Next Story