പുതിയ പാസ്പോർട്ട് ലഭിക്കുമ്പോഴെല്ലാം ഒസിഐ കാർഡ് രേഖകളും പുതുക്കണം: ഒമാനിലെ ഇന്ത്യൻ എംബസി
അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുമ്പോഴും യാത്ര ചെയ്യാം

മസ്‌കത്ത്: പുതിയ പാസ്പോർട്ട് ലഭിക്കുമ്പോഴെല്ലാം ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് രേഖകളും പുതുക്കണമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി. എന്നാൽ പുതിയ പാസ്പോർട്ട് വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിൽ അന്തിമമായി അംഗീകരിക്കപ്പെടുന്നതിന് കാത്തിരിക്കുന്ന ഘട്ടത്തിലും ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും തിരിച്ചുവരാനും കഴിയുമെന്ന് എംബസി വ്യക്തമാക്കി.
പാസ്പോർട്ട് വിവരങ്ങൾ പുതുക്കാനുള്ള അപേക്ഷകൾക്ക് ഓൺലൈൻ സംവിധാനത്തിൽ അന്തിമ അംഗീകാരം ലഭിക്കുന്നതിന് മുൻപ് യാത്ര ചെയ്യാൻ കഴിയുമോ എന്ന് അപേക്ഷകർ അന്വേഷിച്ചതിനെ തുടർന്നാണ് വിശദീകരണം. എംബസി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ രേഖകൾക്ക് ഓൺലൈനായി അന്തിമ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുന്ന കാലയളവിൽ യാത്രാ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നും എംബസി വ്യക്തമാക്കി.
Next Story
Adjust Story Font
16

