Quantcast

മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർഥിനി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-30 17:14:15.0

Published:

30 Nov 2021 10:36 PM IST

മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർഥിനി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
X

മസ്‌കത്ത് ഇന്ത്യൻസ്‌കൂൾ പൂർവ്വ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അലബാമയിലെ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്നു സൂസന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് സ്ഥിരതാമസത്തിനായിട്ട് കുടുംബ സമേതം അമേരിക്കയിലേക്ക് പോയത്.

TAGS :

Next Story