Quantcast

ഓപറേഷൻ തൂഫാന് പിന്തുണ നൽകി കെ.എം.സി.സി സലാല

കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    5 July 2026 11:59 AM IST

KMCC Salalah extends support to Operation Toofan.
X

സലാല : ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാറിൻ്റെ ഓപറേഷൻ തൂഫാന് പിന്തുണ നൽകി കെ.എം.സി.സി സലാല കാമ്പയിന് തുടക്കമായി. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി.പി.അബ്ദുസലാം ഹാജി അധ്യക്ഷത വഹിച്ചു. നാസർ പെരിങ്ങത്തൂർ ,വിവിധ സംഘടന ഭാരവാഹികളായ ജി.സലീം സേട്ട് (ഐ.എം.ഐ. സലാല), ഷജീർഖാൻ (ടിസ ),ഷജിൽ കോട്ടായി (മലയാള വിഭാഗം ) എന്നിവർ ആശംസകൾ നേർന്നു.

നാസർ ലത്തീഫി (ഐ.സി.എഫ്. സലാല), ശ്യാം മോഹൻ (ഐ.ഒ.സി. സലാല), ബാബു കുറ്റ്യാടി (ഇൻകാസ് സലാല), മൊയ്തീൻകുട്ടി ഫൈസി,സജീബ് ജലാൽ ( പ്രവാസി വെൽഫെയർ ), (എസ്.ഐ.സി. സലാല), സിനു മാസ്റ്റർ (സർഗ്ഗവേദി ), എൻ.എം. മുഹമ്മദലി (വിസ്ഡം ), ഇബ്രാഹിം വേളം (പി.സി.എഫ്. ), ഹാഷിം കോട്ടക്കൽ , നസീമ ജംഷാദ് , റസാക്ക് എന്നിവരും ആശംസകൾ അറിയിച്ചു. റഷീദ് കൽപ്പറ്റ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു. റമദാൻ റിലീഫിൻ്റെ വിതരണോത്ഘാടനവും നടന്നു. അബ്ദുൽഹമീദ് ഫൈസി , ഹാഷിം കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story