Quantcast

'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലുലു റീട്ടെയിലിന്

ലണ്ടനിൽ നടന്ന വാർഷിക ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്‌സ് 2024ൽ അവാർഡ് സമ്മാനിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-25 06:31:00.0

Published:

25 Jun 2025 11:57 AM IST

Lulu Retail wins Best IPO in the Middle East award
X

മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളിൽ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയിൽ ഹോൾഡിംഗ്‌സ് പിഎൽസിക്ക് 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലഭിച്ചു. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയിൽ കമ്പനിയുടെ ഔദ്യോഗിക ലിസ്റ്റിംഗ് അടയാളപ്പെടുത്തുകയും ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 2024 ലെ നാലാം പാദത്തിൽ 1.7 ബില്യൺ യുഎസ് ഡോളർ വിജയകരമായി സമാഹരിക്കുകയും ചെയ്തതാണ് നേട്ടത്തിന് അർഹമാക്കിയത്. ഇന്നലെ ലണ്ടനിൽ നടന്ന വാർഷിക ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്‌സ് 2024 ലാണ് ലുലു റീട്ടെയിലിന് അവാർഡ് സമ്മാനിച്ചത്. ലുലു റീട്ടെയിൽ ഐപിഒ നിരവധി നിക്ഷേപകരെ ആകർഷിച്ചിരുന്നു. മേഖലയിൽ നിരവധിപേർ ആകാംക്ഷയോടെ കാത്തിരുന്ന പൊതു ലിസ്റ്റിംഗുകളിൽ ഒന്നായിരുന്നിത്.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മൂലധന വിപണികളിലെ മികവിന്റെ മാനദണ്ഡമായാണ് ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകൾ കണക്കാക്കപ്പെടുന്നത്. നിക്ഷേപ ബാങ്കുകൾ, കോർപ്പറേറ്റുകൾ, വിപണി പങ്കാളികൾ എന്നിവർ സമർപ്പിച്ച കമ്പനികളുടെ പേരുകളിൽ നിന്നാണ് എഡിറ്റോറിയൽ ബോർഡ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

''ഞങ്ങളുടെ ബിസിനസിന്റെ ശക്തി, ടീമിന്റെ പ്രതിബദ്ധത, നിക്ഷേപകർ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം എന്നിവ പ്രതിഫലിപ്പിക്കുന്ന ഈ അവാർഡ് സ്വീകരിക്കുന്നതിൽ അഭിമാനം തോന്നുന്നു. ഐപിഒ ലുലു റീട്ടെയിലിന് മാറ്റത്തിന്റെ ഒരു അധ്യായമാണ്. നീണ്ട കാലം മൂല്യവും സുസ്ഥിര വളർച്ചയും സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' ലുലു റീട്ടെയിൽ ഹോൾഡിംഗ്സിന്റെ സിഇഒ സൈഫി രൂപാവാല പറഞ്ഞു.

TAGS :

Next Story