വാഹനാപകടം: ഒമാനിൽ മലയാളി മരിച്ചു
ജോലിസ്ഥലത്തേക്കു പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി വടക്കേത്തറ കൃഷ്ണകൃപയിൽ കെ. രവീന്ദ്രൻ (55) ആണ് മരിച്ചത്. മസ്‌കത്തിലെ താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കു പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
16 വർഷമായി മസ്‌കത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു രവീന്ദ്രൻ. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊട്ടേക്കാട് കലിപ്പാറ വീട്ടിൽ കൃഷ്ണനാണ് പിതാവ്. അമ്മ: ദേവകി കൊമ്പി. ഭാര്യ: വിജയകുമാരി (നഴ്‌സസ്, പാലക്കാട് ശാരദ നഴ്സിങ് ഹോം). മകൾ: അനുശ്രീ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചു.
Next Story
Adjust Story Font
16

