Quantcast

മസ്‌കത്തിലെ ജനസംഖ്യ 1.5 ദശലക്ഷം കടന്നു; 61% പ്രവാസികൾ

2024 നെ അപേക്ഷിച്ച് ജനസംഖ്യയിൽ 3% വർധനവുണ്ടായതായി റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    14 April 2025 8:07 PM IST

Muscat among trending destinations in 2026
X

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യ 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1.5 ദശലക്ഷം കവിഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന ജനസംഖ്യാ ഘടനയാണ് കണക്കുകൾ എടുത്തുകാണിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 61 ശതമാനവും പ്രവാസികളാണ്, 39 ശതമാനമാണ് ഒമാനി പൗരന്മാർ.

2024 നെ അപേക്ഷിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ ജനസംഖ്യയിൽ മൂന്ന് ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഭ്യന്തര, അന്തർദേശീയ താമസക്കാരെ ആകർഷിക്കുന്ന തലസ്ഥാന മേഖലയുടെ വികസനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, 2024-ലെ കണക്കനുസരിച്ച് ഒമാനിലെ ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണം 42.38 ശതമാനമായി ഉയർന്നിട്ടുണ്ട്. ഒമാനിലെ മൊത്തം ജനസംഖ്യ 52,11,021 ആണ്. ഇതിൽ 29,57,297 പേർ ഒമാനി പൗരന്മാരും 22,53,724 പേർ പ്രവാസികളുമാണ്.

TAGS :

Next Story