Quantcast

ഒമാനിൽ ബസ് മറിഞ്ഞ് മൂന്നു വിദ്യാർഥിനികൾ മരിച്ചു

മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് അൽവുസ്ത ഗവർണറേറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അധ്യാപകർ മരണപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    14 April 2022 11:07 PM IST

ഒമാനിൽ ബസ് മറിഞ്ഞ് മൂന്നു വിദ്യാർഥിനികൾ മരിച്ചു
X

മസ്‌കത്ത്: ഒമാനിൽ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥിനികൾ മരിച്ചു. ഏഴുപേർക്ക് സാരമായി പരിക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ വ്യാഴാഴ്ചയായിരുന്നു അപകടം. ബസ് പൂർണമായി തകർന്നു. റോയൽ ഒമാൻ പൊലീസും സിവിൽ ഡഫൻസ് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് അൽവുസ്ത ഗവർണറേറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അധ്യാപകർ മരണപ്പെട്ടിരുന്നു.

TAGS :

Next Story