Quantcast

'ഹോർമുസ് വഴി സുരക്ഷിതവും സു​ഗമവുമായ കപ്പൽ ഗതാ​ഗതം'; ഇറാനുമായി നിർണായക ചർച്ച നടത്തി ഒമാൻ

ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു യോ​ഗം

MediaOne Logo

Web Desk

  • Published:

    5 April 2026 6:18 PM IST

Oman and Iran hold high-level talks to secure ‘smooth passage’ through Strait of Hormuz
X

മസ്കത്ത്: മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതവും സുഗമവുമാക്കുന്നത് സംബന്ധിച്ച് ഒമാനും ഇറാനും ഉന്നതതല ചർച്ച നടത്തി. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു യോ​ഗം.

തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള 'സ്ട്രാറ്റജിക് മാരിടൈം പ്രോട്ടോക്കോൾ' രൂപീകരിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനുമായി ഒമാനിലെയും ഇറാനിലെയും വിദഗ്ധർ വിവിധ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

TAGS :

Next Story