സിഡ്നിയിൽ സിവിലിയൻമാർക്കെതിരയുള്ള ആക്രമണത്തെ അപലപിച്ച് ഒമാൻ
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു

മസ്കത്ത്: ഓസ്ട്രേലിയൻ നഗരമായ സിഡ്‌നിയിലെ ജൂത കൂട്ടായ്മക്ക് നേരെ നടന്ന ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്കും ഓസ്ട്രേലിയൻ സർക്കാരിനും ഒമാൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണങ്ങളെ ശക്തമായി എതിർക്കണമെന്നും ഇതിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

