ശക്തമായ മഴ...ഒമാനിൽ നാളെ വർക്ക് ഫ്രം ഹോം; ഓൺലൈനിൽ യോഗ്യമായ ജോലികൾക്കെല്ലാം നിർദേശം ബാധകം
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾക്ക് ഇളവില്ല

മസ്കത്ത്: ഒമാനിൽ തുടരുന്ന ന്യൂനമർദ്ദത്തെയും മിന്നൽ പ്രളയ സാധ്യതയെയും തുടർന്ന്, യോഗ്യമായ മേഖലകളിൽ നാളെ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. സിവിൽ സർവീസ് യൂണിറ്റുകൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ താത്കാലിക ക്രമീകരണം ബാധകമാകും. എന്നാൽ, ജോലിയുടെ സ്വഭാവം ഓൺലൈനായി ചെയ്യാൻ സാധിക്കുന്നതും അതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ലഭ്യമായതുമായ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ നിർദേശം ബാധകമാവുക.
നിലവിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കാത്ത അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വാദികൾ കവിഞ്ഞൊഴുകുന്നതും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടി. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16

