Quantcast

വാദീ കബീർ ഇന്ത്യൻ സ്‌കൂളിൽ ട്യൂഷൻ ഫീസ് വർധന; എല്ലാ മാസവും രണ്ട് റിയാൽ വീതം ഫീസ് കൂടും

നഴ്‌സറി ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒരു വർഷം 531 റിയാൽ ഫീസാണ് ട്യൂഷൻ ഇനത്തിൽ മാത്രം നൽകേണ്ടത്. കെ.ജിയിൽ 627 റിയാലും ഒന്ന് മുതൽ അഞ്ചുവരെ ക്ലാസിൽ 651 റിയാലും ആറ് മുതൽ എട്ട് വരെ 663 റിയാലും ഒമ്പതിൽ 699 റിയാലും പത്താം ക്ലാസിൽ 711 റിയാലുമാണ് വർഷത്തിൽ നൽകേണ്ടത്.

MediaOne Logo

Web Desk

  • Published:

    19 Jan 2023 8:12 AM GMT

Oman School
X

മസ്‌കത്ത്: ഒമാനിലെ വാദീ കബീർ ഇന്ത്യൻ സ്‌കൂളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്ക് ലഭിച്ചു. എല്ലാ മാസവും രണ്ട് റിയാൽ വീതമാണ് ഫീസ് വർധിക്കുക. പുതിയ അധ്യായന വർഷം മുതലായിരിക്കും ഫീസ് വർധന നടപ്പിൽ വരിക. ഇതോടെ ഒരു വർഷം 24 റിയാലിന്റെ അധിക ബാധ്യതയാണ് രക്ഷിതാക്കൾക്കുണ്ടാവുക. നഴ്‌സറി ക്ലാസിലെ മാസാന്ത ഫീസ് 42 റിയാലായും കെ.ജി ക്ലാസുകളിൽ 50 റിയാലായും ഉയരും. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 52 റിയാലും ആറ് മുതൽ എട്ടുവരെ 53 റിയാലും ഒമ്പതാം ക്ലാസിൽ 56 റിയാലും പത്താം ക്ലാസിൽ 57 റിയാലുമാണ് ഫീസ്.

നഴ്‌സറി ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒരു വർഷം 531 റിയാൽ ഫീസാണ് ട്യൂഷൻ ഇനത്തിൽ മാത്രം നൽകേണ്ടത്. കെ.ജിയിൽ 627 റിയാലും ഒന്ന് മുതൽ അഞ്ചുവരെ ക്ലാസിൽ 651 റിയാലും ആറ് മുതൽ എട്ട് വരെ 663 റിയാലും ഒമ്പതിൽ 699 റിയാലും പത്താം ക്ലാസിൽ 711 റിയാലുമാണ് വർഷത്തിൽ നൽകേണ്ടത്. മറ്റ് ഇന്ത്യൻ സ്‌കൂളുകളിലും വലിയ മാറ്റമില്ലാത്ത ഫീസുകൾ തന്നെയാണ് ഇടാക്കുന്നത്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ അടക്കമുള്ള കമ്മ്യൂനിറ്റി സ്‌കൂളുകളിൽ ചെറിയ ഫീസ് കുറവുണ്ട്. സ്‌കൂളിൽ ട്യൂഷൻ ഫീസിനൊപ്പം അനുബന്ധ ഫീസുകളും നൽകേണ്ടതുണ്ട്. കുട്ടികളുടെ ഗതഗത ഫീസ് കൂടി കണക്ക് കൂട്ടുമ്പോൾ ഒരു കുട്ടിയുടെ വാർഷിക വിദ്യഭ്യാസ ചെലവ് ഒന്നര ലക്ഷം ഇന്ത്യൻ രൂപ കടക്കും. ഇതോടൊപ്പമാണ് പല ഇന്ത്യൻ സ്‌കൂളുകളും വർഷാ വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നത്.

ഒരു വർഷം രണ്ട് റിയാൽ മാത്രമെ ഫീസ് വർധിപ്പിക്കാൻ പാടുള്ളൂവെന്ന ഡയറക്ടർ ബോർഡിൻറെ നിബന്ധന പാലിച്ചാണ് പല സ്‌കൂളുകളും വർധന രണ്ട് റിയാലിൽ ഒതുക്കുന്നത്. സ്‌കൂൾ ഫീസുകൾ പിന്നെയും വർധിക്കുന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതിനും അപ്പുറമാവുകയാണ്. ഇതോടെ മക്കളുടെ വിദ്യാഭ്യാസം കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കൾ വൻ പ്രതിസന്ധിയായി മാറും.

TAGS :

Next Story