ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റ്; പെൻഗ്വിന്റെ പുതിയ ഔട്‌ലെറ്റ് സലാലയിൽ പ്രവർത്തനമാരംഭിച്ചു
ഒമാനിലെ ഒമ്പതാമത്തെ ഔട്‌ലെറ്റാണ് തുറന്നത്

സലാല: ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ശാഖ സലാലയിൽ പ്രവർത്തനമാരംഭിച്ചു. പെൻഗ്വിന്റെ ഒമാനിലെ ഒമ്പതാമത്തെയും സലാലയിലെ നാലാമത്തെയും ഔട്‌ലെറ്റാണ് സലാലക്കടുത്ത് ഷഹനോത്തിൽ അബൂതഹ്‌നൂന് സമീപമായി തുറന്നത്. ശൈഖ് അലി അവാദ് അൽ റവൂദ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ നാസർ നസീർ മുഹമ്മദ് അൽ ഖാസിമിയും സംബന്ധിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് അഞ്ച് റിയാലിന് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിൽ നിന്നും വിജയിയാവുന്ന ഒരാൾക്ക് ഒരു ഐ ഫോൺ 17 പ്രോ സൗജന്യമായി ലഭിക്കും.
ഒമാനിലെ ഏറ്റവും പഴക്കമുള്ള ബ്രാന്റായ പെൻഗ്വിനിൽ, ഫ്രൈഡ് ചിക്കൻ, പിസ, ബർഗർ തുടങ്ങിയ ഫുഡുകൾ ലഭ്യമാണ്. ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ആസിഫ് ബഷീർ, ഫ്രാഞ്ചൈസി പാർടണറായ അൻസാർ മുഹമ്മദ് മറ്റു പൗര പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. പാർട്ടികൾ ഒരുക്കുന്നതിനും മറ്റും വിശാലമായ സൗകര്യമാണ് ഇവിടെയുള്ളത്. 1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ.
Adjust Story Font
16

