Quantcast

പ്രവാസി വെൽഫെയർ സലാല സ്നേഹ സായാഹ്നം സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി

MediaOne Logo

Web Desk

  • Updated:

    2023-02-25 14:09:11.0

Published:

25 Feb 2023 7:38 PM IST

Pravasi welfare_salalah
X

സലാല: പ്രവാസി വെൽഫെയർ സലാല നിനവ് 23 സ്നേഹ സായാഹ്നം എന്ന പേരിൽ മേഖല സംഗമം സംഘടിപ്പിച്ചു. സനാഇയ്യയിലെ ഒളിമ്പിക് കാറ്ററിംഗ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. ജനനന്മക്കും ക്ഷേമ രാഷ്ട്ര നിർമ്മാണത്തിനുമായി ജനങ്ങൾ പാർട്ടിയോട് ചേർന്നുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തികളെ പരിപാടിയിൽ ആദരിച്ചു. സി.കെ.സുരേന്ദ്രൻ, നാലുവേലിലായ വർക്കി, ലൈല അബ്ദുൽ അസീസ്, അബ്ദുൽ റഹീം എന്നിവർക്കാണ് ആദരവ് നൽകിയത്. കുട്ടികളുടെ കലാപരിപാടികളും ഗാനങ്ങളും പരിപാടിക്ക് മിഴിവേകി.

എം.എം.അഹമ്മദ് കുഞ്ഞ് ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറിമാരായ സാജിത ഹഫീസ് സ്വാഗതവും സിദ്ദീഖ് എൻ.പി. നന്ദിയും പറഞ്ഞു. മുസമ്മിൽ മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. മുസ്തഫ പൊന്നാനി, സജീബ് ജലാൽ, തസ്റീന ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story