Quantcast

നിലമ്പൂരിലെ വിധിയെഴുത്ത് ഇടതു ഭരണത്തിനെതിരായ ജനവികാരം: പ്രവാസി വെൽഫെയർ സലാല

MediaOne Logo

Web Desk

  • Published:

    25 Jun 2025 3:33 PM IST

Nilambur verdict reflects public sentiment against the Left government: Pravasi Welfare Salalah
X

സലാല: നിലമ്പൂരിലെ ഇടതു സ്ഥാനാർഥിയുടെ വൻ പരാജയം ഇടതുപക്ഷ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടിയുടെ പേരിൽ വർഗീയത ആരോപിച്ചു ന്യൂനപക്ഷ വിരുദ്ധ വർഗീയത വളർത്തി വോട്ട് സമാഹരിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തിയതെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.

സർക്കാരിന്റെ ഭരണപരാജയങ്ങളെ മറച്ചുവെക്കാനും മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും സംഘപരിവാർ ബന്ധത്തെ ഒളിച്ചു കടത്താനുമുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുടനീളം ഇടതുപക്ഷം നടത്തിയതെന്നും ഈ നിലപാട് തുടരുന്ന പക്ഷം വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വൻ തിരിച്ചടിയേൽക്കുമെന്ന് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര പറഞ്ഞു. എല്ലാ കള്ളപ്രചാരണങ്ങളേയും തള്ളിക്കളഞ്ഞ നിലമ്പൂരിലെ പ്രബുദ്ധരായ ജനങ്ങൾക്ക് നന്ദി പറയുന്നതായി ടീം വെൽഫെയർ ക്യാപ്റ്റൻ സബീർ വണ്ടൂർ പറഞ്ഞു.

TAGS :

Next Story