അഹമ്മദാബാദ് വിമാനാപകടം: മരിച്ച തിരുവല്ല സ്വദേശിനി ദീർഘകാലം സലാലയിൽ പ്രവാസി
രഞ്ജിത ഗോപകുമാർ നായർ ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്നു

സലാല: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന ഇവർ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്. സർക്കാർ സർവീസിൽ നഴ്‌സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം.
ഒരു മകനും മകളുമുണ്ട്. രണ്ട് സഹോദരങ്ങൾ മസ്‌കത്തിൽ ജോലി ചെയ്യുന്നു. അമ്മ നാട്ടിലാണുള്ളത്. രഞ്ജിതയുടെ മരണം സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. ഏകദേശം ഒരു വർഷം മുമ്പാണ് സലാലയിൽ നിന്ന് ജോലി മാറി പോയതെന്ന് കുടുംബ സുഹൃത്ത് ശ്യാം പറഞ്ഞു.
Next Story
Adjust Story Font
16

