Quantcast

ഒമാനിലെ മബേലയിൽ റസ്റ്ററന്‍റിൽ പൊട്ടിത്തെറി; 18 പേർക്ക്​ പരിക്ക്​

പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ്​ പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​

MediaOne Logo

Web Desk

  • Published:

    13 Aug 2023 4:26 PM GMT

ഒമാനിലെ മബേലയിൽ റസ്റ്ററന്‍റിൽ പൊട്ടിത്തെറി; 18 പേർക്ക്​ പരിക്ക്​
X

മസ്‌കത്ത്: ഒമാനിലെ മബേലയിൽ റസ്റ്ററന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ 18പേർക്ക്​ പരിക്കേറ്റു. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ്​ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്​. കനത്ത സ്​ഫോടനത്തിൽ റസ്റ്ററന്‍റിന്​ സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വരെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. പാചകവാതകം ചോർന്നാണ്​ അപകടമെന്നാണ്​ പ്രാഥമിക സൂചനകളിൽ വ്യക്​തമാകുന്നത്​.

പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ്​ പൊട്ടിത്തെറിയുണ്ടായത്​. അപ്രതീക്ഷിതമായുണ്ടായ സ്​ഫോടനത്തിന്‍റെ ശബ്​ദം ദൂരെ സ്ഥലങ്ങളിൽ വരെ കേൾക്കുന്ന രീതിയിലായിരുന്നു. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ വിഭാഗം അതിവേഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശു​പത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

TAGS :

Next Story