Quantcast

ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ നിയന്ത്രണം

മൂന്ന് ടൺ ഭാരമുള്ള വാഹനങ്ങൾ പ്രവേശിക്കരുത്

MediaOne Logo

Web Desk

  • Published:

    18 May 2025 8:44 PM IST

ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ നിയന്ത്രണം
X

മസ്കത്ത്: ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് നിയന്ത്രണമേപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. മൂന്ന് ടൺ ഭാരമുള്ളതോ മൂന്ന് മീറ്ററിൽ കൂടുതലോ ഉയരമുള്ള വാഹനങ്ങളുടെ പ്രവേശനമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ഉയര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുമുണ്ട്.

സുരക്ഷയും ഗതാഗതവും മെച്ചപ്പെടുത്തുന്നതിനാണ് ഭാരവും ഉയരവുമേറിയ വാഹനങ്ങൾക്ക് മസ്കത്ത് മുൻസിപ്പാലിറ്റി നിയന്ത്രണമേപ്പെടുത്തിയത്. ഹെവി വാഹന ഡ്രൈവർമാർ നിർദ്ദേശങ്ങൾ പാലിക്കാനും ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു. റോഡിലെ ഉയര നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുന്നതിനായി ​നേരത്തെ കരാറുകാരിൽ നിന്ന് മുനിസിപ്പാലിറ്റി നേരത്തെ ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു. ആമീറാത്ത്-ബൗഷർ മൗണ്ടൻ റോഡിൽ ഹെവി വാഹനങ്ങളുൾപ്പടെ അപകടത്തിൽപ്പെട്ട് ഗതാഗതം പലപ്പോഴും തടസ്സപ്പെടാറുണ്ട്. അപകടങ്ങളിൽ പലതിലും ജീവനും പൊലിഞ്ഞിട്ടുണ്ട്. ഇത്തരം അപകടങ്ങളും ഗതാഗത തടസ്സവും ഒഴിവാക്കുന്നതിനായി അമീറാത്ത്-ബൗഷർ വിലായത്തുകളെ ബന്ധിപ്പിച്ച് ബദൽ തുരങ്കപാത നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. തുരങ്ക പദ്ധതിക്കായി ഈ വർഷം അനുബന്ധ ടെൻഡർ പ്രഖ്യാപിക്കമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിലെ പ്രധാന ചുരം റോഡായ അമീറാത്ത്- ബൗഷർ റോഡ് ഗതാഗത രംഗത്ത് വൻ കാൽവെപ്പാണ്. ബൗഷർ ഭാഗത്ത് നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമീറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു. ഇത് കാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായിച്ചിരുന്നു.

TAGS :

Next Story