മസ്കത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ വലയിലാക്കി ആർ.ഒ.പി
പ്രതികൾക്ക് അന്താരാഷ്ട്ര ക്രിമിനൽ ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തി

മസ്കത്ത്: ഒമാൻ തലസ്ഥാനമായ മസ്‌കത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് നിർമാണ-കടത്ത് ശൃംഖല തകർത്ത് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). വിദേശ രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സംഘമാണ് വലയിലായത്. പിടിയിലായ പ്രതികൾക്ക് അന്താരാഷ്ട്ര ക്രിമിനൽ ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
അതീവ രഹസ്യമായും കൃത്യമായും ആസൂത്രണം ചെയ്താണ് പൊലീസ് ഈ ഓപ്പറേഷൻ നടത്തിയത്. ഒരു പാർസലിൽ നിന്ന് തുടങ്ങിയതായിരുന്നു അന്വേഷണം. ഇതിന്റെ ദൃശ്യങ്ങൾ ആർ.ഒ.പി പുറത്തുവിട്ടു. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന പരിശോധന തുടരുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

