Quantcast

ഒമാനിൽ സ്‌കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

മൂന്ന് പേരുടെ നില ഗുരുതരം

MediaOne Logo

Web Desk

  • Published:

    5 April 2023 8:46 AM GMT

School bus accident in Oman
X

ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ സ്‌കൂൾ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് വിദ്യാർഥികളുടെ നില ഗുരുതരമാണ്. ദിമ, അൽ തയ്യിൻ വിലായത്തിലേക്കുള്ള പാതയിലെ ഗുബ്ര താം ഏരിയയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എജ്യുക്കേഷൻ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story