Quantcast

ടി20 ലോകകപ്പ്: യോഗ്യതാ മത്സരം ഒക്ടോബർ 8 മുതൽ 17 വരെ മസ്‌കത്തിൽ

ഒമാൻ, യുഎഇ, മലേഷ്യ, ഖത്തർ, നേപ്പാൾ, കുവൈത്ത്, ജപ്പാൻ, പാപുവ ന്യൂ ഗിനിയ, സമോവ എന്നീ രാജ്യങ്ങളാണ് യോഗ്യതാ മത്സരങ്ങളിൽ മാറ്റുരക്കുക

MediaOne Logo

Web Desk

  • Published:

    12 July 2025 9:33 PM IST

T20 World Cup: Qualifiers to be held in Muscat from October 8 to 17
X

മസ്‌കത്ത്: 2026 ലെ ടി20 ലോകകപ്പിലേക്കുള്ള ഏഷ്യ- ഈസ്റ്റ് ഏഷ്യ പസഫിക് യോഗ്യതാ മത്സരങ്ങൾ ഒമാനിൽ നടക്കും, ഒക്ടോബർ 8 മുതൽ 17 വരെ മസ്‌കത്തിലെ ആമിറാത്ത് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഒമ്പത് അസോസിയേറ്റ് രാജ്യങ്ങൾ പങ്കെടുക്കും. ഇതിൽ നിന്ന് മൂന്ന് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക.

ഒമാൻ, യുഎഇ, മലേഷ്യ, ഖത്തർ, നേപ്പാൾ, കുവൈത്ത്, ജപ്പാൻ, പാപുവ ന്യൂ ഗിനിയ, സമോവ എന്നീ രാജ്യങ്ങളാണ് മസ്‌കത്തിൽ നടക്കുന്ന ഏഷ്യ- ഈസ്റ്റ് ഏഷ്യ പസഫിക് യോഗ്യതാ മത്സരങ്ങളിൽ മാറ്റുരക്കുക, ഇതിൽ നിന്ന് മൂന്ന് ടീമുകൾ 2026 ലെ ടി20 ലോകകപ്പിലേക്ക് യോഗ്യത നേടും. മസ്‌കത്തിലെ ആമിറാത്ത് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഒക്ടോബർ 8 മുതൽ 17 വരെയാണ് മത്സരങ്ങൾ. രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 8 മുതൽ 10 വരെ ഗ്രൂപ്പ് ഘട്ടവും ഒക്ടോബർ 12 മുതൽ 17 വരെ സൂപ്പർ സിക്‌സ് ഘട്ടവും നടക്കും.

മൂന്ന് ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ സിക്‌സ് ഘട്ടത്തിലേക്ക് മുന്നേറും. ഇതിൽ നിന്ന് ഏറ്റവും മികച്ച മൂന്ന് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക.

അതേസമയം യോഗ്യതാ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒമാൻ മികച്ച കളി പുറത്തെടുത്ത് ആദ്യ സ്ഥാനം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ടീം തീവ്രമായി പരിശീലനം നടത്തുന്നുണ്ടെന്നും സ്വന്തം നാട്ടിൽ കളിക്കുന്നത് ഒമാൻ ടീമിന് അധിക നേട്ടമാണെന്നും ഒമാൻ ക്രിക്കറ്റ് ട്രഷറർ അൽകേഷ് ജോഷി പറഞ്ഞു. ഒക്ടോബർ 3 മുതൽ 6 വരെ വാം-അപ്പ് മത്സരങ്ങൾ നടക്കുന്നുണ്ട്, ഇത് ടീമുകളെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും തയ്യാറെടുക്കാനും സഹായിക്കും. വാം അപ്പ് മത്സരങ്ങളിൽ ഒമാൻ കുവൈത്തിനെയും നേപ്പാളിനെയും നേരിടും. ഗ്രൂപ്പ് മൂന്നിൽ പാപുവ ന്യൂ ഗിനിയ, സമോവ എന്നിവക്കൊപ്പമാണ് ഒമാൻ.

TAGS :

Next Story