Quantcast

അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ചു കയറിയ സംഭവം; അപലപിച്ച് ഒമാൻ

നടപടി മുസ്‍ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-28 19:05:48.0

Published:

28 July 2023 7:03 PM GMT

അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ചു കയറിയ സംഭവം; അപലപിച്ച് ഒമാൻ
X

മസ്കത്ത്: അൽ അഖ്‌സ മസ്ജിദില്‍ അതിക്രമിച്ച കയറിയ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ നടപടിയിൽ ഒമാന്‍ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്താൽ നടത്തുന്ന ഈ നിയമവിരുദ്ധ നടപടി മുസ്‍ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം തയ്യറാകണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


TAGS :

Next Story