Quantcast

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

സലാലയിലെ കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Sept 2025 5:19 PM IST

Thiruvananthapuram native dies in Oman
X

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി പ്രജിത്ത് പ്രസന്നൻ രോഹിണി (31) യാണ് ഒമാനിലെ സലാലയിൽ നിര്യാതനായത്. പ്രജിത്തിനെ സലാലയിലെ കമ്പനിയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അച്ഛൻ: പ്രസന്നൻ, അമ്മ: രോഹിണി വല്ലി. ഒരു സഹോദരിയുണ്ട്.

നിയമനടപടികൾ പൂർത്തികരിച്ചതിന് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story