തിരുവനന്തപുരം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
സനായിയ്യയിലെ വർക് ഷോപ്പിലാണ് മരിച്ച നിലയിൽ കണ്ടത്

സലാല: തിരുവനന്തപുരം സ്വദേശിയെ ഒമാനിലെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുര പേട്ട സ്വദേശി മുന്നാം മനക്കൽ കുഴുവിലകം വീട്ടിൽ അനുകുമാർ ചന്ദ്രനെ(50)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സനായിയ്യയിലെ ഇദ്ദേഹത്തിന്റെ വർക് ഷോപ്പിലാണ് മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൊല്ലം ചവറയിലായിരുന്നു താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി സനായിയ്യയിൽ വർക് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: പരേതയായ രമ്യ. മക്കൾ ആര്യ, ആരവ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഗംഗാധരൻ കൈരളി അറിയിച്ചു.
Next Story
Adjust Story Font
16

