Quantcast

ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ചു; ഒമാനിൽ പ്രവാസിയടക്കം മൂന്നുപേർ മരിച്ചു

നോർത്ത് ബാത്തിനയിലുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്

MediaOne Logo

Web Desk

  • Updated:

    2024-05-08 10:07:26.0

Published:

8 May 2024 10:01 AM GMT

Three people, including expatriates, died in Oman when a truck and 11 vehicles collided
X

മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു മരണം. 15 പേർക്ക് പരിക്ക്. ലിവ വിലായത്തിൽ ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയുമാണ് മരിച്ചത്. അപകട വിവരം റോയൽ ഒമാൻ പൊലീസ് എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു.


'ലിവ വിലായത്തിൽ ഒരു ട്രക്കും 11 വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയുമടക്കം മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു, ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ട്രക്ക് ഡ്രൈവർ വാഹനം ഓടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണ്' റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story