Quantcast

ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി ഒമാൻ സുൽത്താനേറ്റിലെ പാരമ്പര്യ സൂക്കുകളും ഹബ്തകളും

സുൽത്താൻ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നത് സോഹാറിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ്

MediaOne Logo

Web Desk

  • Published:

    26 May 2026 10:02 PM IST

Traditional souks and haftas in the Sultanate of Oman prepare for Eid al-Adha celebrations
X

മസ്കത്ത്: ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി ഒമാൻ സുൽത്താനേറ്റിലെ പാരമ്പര്യ സൂക്കുകളും ഹബ്തകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്, പെരുന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായി ഒമാനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 382 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി. സുൽത്താൻ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നത് സോഹാറിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ്

പെരുന്നാളിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒമാനിലെ പാരമ്പര്യ സൂക്കുകളിൽ വലിയ തിരക്കാണ്. സ്വദേശികളും വിദേശികളും പെരുന്നാൾ‌ ആഘോഷത്തിനായുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഇത്തരം സൂക്കുകളെയാണ് കൂടുതലായും ആശ്രയിക്കാറുള്ളത്. പെരുന്നാൾ അടുത്തതോടെ ഹബ്ത മാർക്കറ്റുകളും സജീവമായിരുന്നു, സ്വ​ദേശി ഉത്പന്നങ്ങൾ നേരിട്ടെത്തി കച്ചവടം ചെയ്യുന്നത് കൊണ്ടു തന്നെ ​ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഇത്തരം ചന്തകളിൽ ധാരാളമായി ലഭിക്കുകയും ചെയ്യും. അതേസമയം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരത്തിനായി എത്തുക സോഹാറിലെ സുൽത്താൻ ഖാബൂസ് മസ്ജിദിലാണ്. സുൽത്താനെ വരവേൽക്കാൻ ചരിത്രനഗരമായ സുഹാർ ഒരുങ്ങിയിട്ടുണ്ട്. പ്രമുഖ വ്യക്തികളും മന്ത്രിമാരും മറ്റ് ഉന്നത സിവിൽ-സൈനിക ഉദ്യോഗസ്ഥരും സുൽത്താനൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേരും. ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 382 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി മോചനം ലഭിച്ചവരിൽ സ്വദേശികളായ ഒമാൻ പൗരന്മാർക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായ അന്തേവാസികളും ഉൾപ്പെടുന്നു.

TAGS :

Next Story