ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹനം; സൂറിൽ രണ്ട് നടപ്പാതകൾ തുറന്നു
സിറ്റി സെന്റർ ട്രാക്ക്,പോർട്ട് ട്രാക്ക് സൈക്ലിംഗ് നടപ്പാതകളാണ് തുറന്നത്
സൂർ: ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനായി സൗത്ത് ഷർഖിയ ഗവർണറേറ്റ് സൂർ വിലായത്തിൽ രണ്ട് നടപ്പാതകൾ തുറന്നു. ഒമാൻ എൽഎൻജിയുടെ പിന്തുണയോടെയുള്ള സംരംഭം സൗത്ത് ഷർഖിയ ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മാവാലിയുടെ രക്ഷാകർതൃത്വത്തിലാണ് ആരംഭിച്ചത്.
സിറ്റി സെന്റർ ട്രാക്ക് എന്നും പോർട്ട് ട്രാക്ക് എന്നും അറിയപ്പെടുന്ന രണ്ട് നടപ്പാതകളാണ് തുറന്നത്.
1.9 കിലോമീറ്റർ ദൂരമുള്ള സിറ്റി സെന്റർ ട്രാക്ക് ടീന ഡൗൺടൗൺ പാത്ത് പ്രോജക്റ്റ് എന്നും അറിയപ്പെടുന്നു. നടപ്പാതക്കൊപ്പം സൈക്ലിംഗ് പാതയും ഉണ്ട്. വിനോദാനുഭവം നൽകാൻ ഓപ്പൺ എയർ തിയേറ്ററും കുട്ടികളുടെ ഗെയിം ഏരിയയും പ്രദേശത്തുണ്ട്.
1.2 കി.മീ നീളത്തിലുള്ള പോർട്ട് ട്രാക്ക് പ്രദേശത്ത് കാൽനടയാത്രയ്ക്കും സൈക്കിൾ സവാരിക്കും കൂടുതൽ ഇടം നൽകുന്നു.
വിനോദസഞ്ചാര സൗഹൃദ നഗരമെന്ന നിലയിൽ സൂറിന്റെ വർദ്ധിച്ചുവരുന്ന പ്രശസ്തിക്ക് പിന്തുണ നൽകുകയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Adjust Story Font
16