ഒമാനിൽ വാഹനമിടിച്ച് രണ്ട് മലയാളികൾ മരിച്ചു
കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് മരിച്ചത്

മസ്‌കത്ത്: ഒമാനിലെ അൽ വുസ്തയിൽ വാഹനമിടിച്ച് രണ്ട് മലയാളികൾ മരിച്ചു. മഹൂത്തിന് സമീപമുണ്ടായ അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ബന്ധുക്കളാണ് മരിച്ചത്. ബേപ്പൂർ കരുവഞ്ചേരി പറമ്പ് സാവന്ന നിവാസിൽ ഷജിത് കുമാർ(55), ഷജിതിന്റെ സഹോദരൻ പ്രജിത്ത് കുമാറിന്റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പിക്കപ്പ് വാന് നിയന്ത്രണം വിട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടി സ്വീകരിച്ചുവരികയാണ്.
Next Story
Adjust Story Font
16

