ഹൃദയാഘാതം: വളാഞ്ചേരി സ്വദേശി ഒമാനിൽ നിര്യാതനായി
വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്

മസ്‌കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ (52) ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്.
ഭാര്യ: ലൈല. മക്കൾ: നഹാൽ, അനീന, റഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, മുനീർ, ഫാത്തിമ, സമീറ. ബർക കെഎംസിസിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
Next Story
Adjust Story Font
16

