Quantcast

വെൽഫെയർ കപ്പ് ബോക്‌സ് ക്രിക്കറ്റ് ടൂർണമെന്റ് സലാലയിൽ

ടൂർണമെന്റ് ജൂൺ 4,5 തീയതികളിൽ

MediaOne Logo

Web Desk

  • Published:

    1 Jun 2026 10:15 PM IST

Welfare Cup Box Cricket Tournament in Salalah
X

സലാല: പ്രവാസി വെൽഫെയർ സലാല സംഘടിപ്പിക്കുന്ന വെൽഫെയർ കപ്പ് ബോക്‌സ് ക്രിക്കറ്റ് കാർണിവൽ ജൂൺ നാലിനും അഞ്ചിനുമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാപിൾ അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുക്കും.

എട്ട് ഫ്രാഞ്ചൈസികൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ലേലം ആർട്ട് ഓഫ് സ്‌പൈസസ് റസ്റ്റോറൻറ് നടന്നു. അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ടൂർണമെന്റ് കൺവീനർ ഫഹദ് അബ്ദുൽസലാം നേതൃത്വം നൽകി. പ്രവാസി വെൽഫെയർ സ്‌പോർട്‌സ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിങ്കര എന്നിവർ ലോഗോ പ്രകാശനം നിർവഹിച്ചു.

ക്രിക്കറ്റ് ടൂർണമെൻറിനോടൊപ്പം വനിതകൾക്കായി മെഹന്തി മത്സരം, ഷൂട്ടൗട്ട്, ഹിറ്റ് ദ ബോൾ, കുട്ടികൾക്കായി കളറിങ് മത്സരങ്ങൾ, കാണികൾക്കായി സ്‌പോർട്‌സ് ക്വിസ് തുടങ്ങിയവ ഉണ്ടായിരിക്കും. വഹീദ് ചേന്ദമംഗലൂർ, തസ്രീന ഗഫൂർ, മുസ്തഫ പൊന്നാനി, അയ്യൂബ് വാലിയിൽ, ബാസിൽ, ഫ്രാഞ്ചൈസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story